നിതിൻ രാജിന്റെ മരണം: ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

പ്രതി ഡോ. എം കെ റാം, നിതിൻരാജ്
കൊച്ചി: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു. കോടതിയിൽ നിന്ന് ആഭ്യന്തര വകുപ്പിനും സർക്കാരിനും നിരന്തരം രൂക്ഷ വിമർശനം ഏറ്റതിന് പിന്നാലെയാണ് നടപടി.
അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്‍പി സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചിരുന്നു. ഡിവൈഎസ്പി ഗുരുതരവീഴ്‌ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും എന്തുകൊണ്ട് സംരക്ഷിക്കുന്നെന്നും ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിധിൻരാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിനുമുകളിൽനിന്ന് വീണുമരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നുമുതൽ ഒളിവിലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാൾക്ക് അവിടെ കോൺഗ്രസ് ബന്ധം ഉള്ളതിനാൽ അറസ്‌റ്റും നീണ്ടു. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ക്രൈംബ്രാഞ്ച് അറസ്‌റ്റുചെയ്‌തെങ്കിലും അന്നുതന്നെ ജാമ്യംകിട്ടുന്ന അവസ്ഥയും പൊലീസ് സൃഷ്ടിച്ചു. ഇതിനെതിരെയും കോടതി രൂക്ഷ വിമർശം നടത്തിയതിനാൽ, അന്വേഷണച്ചുമതലയുള്ള എസ്‌പിയെ മാത്രം മാറ്റി സർക്കാർ നിസ്സംഗത തുടരുകയാണ്.










0 comments