ad
Deshabhimani

കുടിക്കാൻ വെള്ളവും ഇരിക്കാൻ ബെഞ്ചുമില്ല; സ്കൂൾ വികസനം ജനം അറിയണം: വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് അഭിജിത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Aug 24, 2026, 04:34 PM | 1 min read

ന്യൂഡൽഹി: സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി സംസ്ഥാന സർക്കാരുകൾ ചിലവഴിച്ച കണക്കുകൾ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. സ്വാതന്ത്ര്യം നേടി 80 വർഷം കഴിഞ്ഞിട്ടും, പല സർക്കാർ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് ഇപ്പോഴും കുടിക്കാൻ ശുദ്ധമായ വെള്ളമോ, കൃത്യമായ ക്ലാസ് മുറികളോ, ഇരിക്കാൻ ഒരു ബെഞ്ച് പോലുമോ ലഭ്യമല്ലെന്ന് കത്തിൽ പറയുന്നു.


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും പരസ്യപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. അഞ്ച് വർഷത്തിനിടെ എത്ര സർക്കാർ സ്കൂളുകൾ നവീകരിച്ചു, ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ, കുട്ടികൾക്ക് ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനിയും സംസ്ഥാനത്ത് എത്ര സ്കൂളുകൾ ആവശ്യമാണ്, അധ്യാപനത്തിന് പുറമെ അധ്യാപകർക്ക് മറ്റ് എന്തൊക്കെ ചുമതലകളാണ് നൽകിയിരിക്കുന്നത് തുടങ്ങി വിശദമായ ആറ് ചോദ്യങ്ങളാണ് കത്തിലുള്ളത്.


ഓരോ കുട്ടിക്കും സുരക്ഷിതമായ ക്ലാസ് മുറിയും, കുടിക്കാൻ ശുദ്ധമായ വെള്ളവും,ശുചിമുറിയും, ഇരിക്കാൻ ബെഞ്ചും, പഠിപ്പിക്കാൻ അധ്യാപകരും ഉണ്ടാവണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home