ഉത്തർ പ്രദേശിൽ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പ്രതാപ്ഗഢ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ 28കാരിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. സരായ് ഉഗായ് നെവാഡ ഗ്രാമത്തിലാണ് സംഭവം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ഫാത്തിമ ബാനോയാണ് മരിച്ചത്. എട്ട് വർഷം മുമ്പ് ഷബീറിനെ വിവാഹം ചെയ്ത ഫാത്തിമയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് ആറ് വയസ്സുള്ള അവീവ, നാല് വയസ്സുള്ള മാഹി എന്നീ രണ്ട് പെൺമക്കൾക്കൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്.
തിങ്കളാഴ്ച വീട്ടിലെ മുറിക്കുള്ളിൽ ഫാത്തിമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണവും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് കുമാർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാവുകയുള്ളൂ എന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.










0 comments