അമേരിക്കൻ വിസ ഫീസുകൾ കുത്തനെ കൂട്ടാൻ നീക്കം, ഇന്ത്യൻ വിദ്യാര്‍ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും വൻ തിരിച്ചടിയാവും

വാഷിങ്ടൺ: യുഎസിൽ എച്ച്-1ബി വർക്ക് വിസയിലും അവയുടെ മാറ്റത്തിനായുള്ള എഫ്-1 ഒപിടി പ്രോഗ്രാമിലും പുതിയ നികുതികൾ ചുമത്താൻ ഒരുക്കം. ന്യൂയോര്‍ക് ആസ്ഥാനമായുള്ള നിയമസ്ഥാപനം ഫ്രാഗോമൻ ആണ് ആശങ്ക ഉയര്‍ത്തുന്ന വിവരം പുറത്തു വിട്ടത്. ഈ മാസമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻ്റ് ബജറ്റിന് മുന്നിൽ സമര്‍പ്പിക്കപ്പെട്ടത്.
ഒരു ലക്ഷം ഡോളര്‍ വരെ ഫീസ് ഉയരാം എന്നാണ് വാര്‍ത്തകൾ. ഇത് ഏകദേശം 83 ലക്ഷം രൂപവരും. നേരത്തെ ട്രംപ് ഭരണകൂടം എച്ച്-1ബി പെറ്റീഷനുകൾക്ക് 1,00,000 ഡോളർ അധിക ഫീസ് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോടതിയിൽ പരാതികൾ എത്തിയതോടെ നടപ്പാക്കാനായില്ല. ഇതിനെ മറികടക്കാനാണ് പുതിയ നികുതി രൂപത്തിലുള്ള നീക്കം.
സാധാരണ പെറ്റീഷൻ ഫീസ്, ട്രെയിനിങ് ഫീസ്, ഫ്രോഡ് പ്രിവൻഷൻ ഫീസ് തുടങ്ങി നിരവധിയായ പ്രൊസസിങ് ചാർജുകൾ നിലവിലുണ്ട്. ഇവയിൽ ഭൂരിഭാഗവും തൊഴിലുടമകളാണ് വഹിക്കുന്നത്. എന്നാൽ ഒപിടി ഫോം വഴി പുതുക്കമ്പോൾ അതത് വ്യക്തിതന്നെ വഹിക്കണം. 39000 മുതൽ 43, 200 രൂപവരെയായിരുന്നു ഇതുവരെ ഇവയ്ക്ക് എല്ലാമുള്ള ഫീ.
യു എസിൽ എച്ച് വൺ ബി വിസ ലഭിക്കുന്നവരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ഇതിന്റെ ഫീ പലപ്പോഴും കമ്പനികൾ നൽകാം. പക്ഷേ ഒപിടി അപേക്ഷാ ഫീ വരുമ്പോൾ സന്തം പോക്കറ്റിൽ നിന്ന് നഷ്ടമാകും. ഒപിടി നിരക്കുകൾ കുത്തനെ കൂട്ടുന്നത് ഉപരിപഠനത്തിനും തൊഴിലിനുമായി യുഎസിലേക്ക് പോകുന്ന മലയാളി വിദ്യാർത്ഥികൾക്കും വലിയ സാമ്പത്തിക ബാധ്യതയാകും.









0 comments