കൊമ്പുകോർക്കലിന് 'വില' നൽകണം; ജയ്‌സ്വാളിനും ഫെർണാണ്ടോയ്ക്കും പിഴ

കൊളംബോ: രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിനത്തിൽ കളത്തിൽ പരസ്പരം കൊമ്പുകോർത്ത ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയ്ക്കുമെതിരെ നടപടി. ഇരുവരുടെയും മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന് ഓരോ ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെതാണ് (ഐസിസി) തീരുമനം.
ഒന്നാം ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് ഫെർണാണ്ടോയുടെ പന്തിൽ ജയ്‌സ്വാൾ പുറത്തായത്. തുടർച്ചയായി മൂന്നു ഫോറുകൾ അടിച്ച് ജയ്‌സ്വാളിനെ അവസാന പന്തിൽ ഫെർണാണ്ടോ പുറത്താക്കുകയായിരുന്നു. ശേഷമാണ് ഇരുവരും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്. ആഘോഷത്തിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമാണ് ഇന്ത്യൻ താരത്തെ ചൊടിപ്പിച്ചത്. തുടർന്ന് ഫെർണാണ്ടോ ജയ്‌സ്വാളും തലകൾ തമ്മിൽ കൂട്ടുമുട്ടിച്ച് കൊമ്പുകോർക്കുകയായിരുന്നു. അമ്പയര്‍മാരും ക്രീസിലുണ്ടായിരുന്ന സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.










0 comments