ad
Deshabhimani

മഴപെയ്തത് വെറും ഒരു മണിക്കൂർ; വെള്ളക്കെട്ടിലായി ഗുരുഗ്രാം

Gurugram.jpg

മഴയെത്തുടർന്ന് വെള്ളക്കെട്ടിലായ ഗുരുഗ്രാമിലെ റോഡ്

വെബ് ഡെസ്ക്

Published on Aug 24, 2026, 05:00 PM | 1 min read

ഗുരുഗ്രാം: വെറും ഒരു മണിക്കൂർ പെയ്ത മഴയിൽ തന്നെ വെള്ളത്തിനടിയിലായി ഡൽഹിയിലെ ഗുരുഗ്രാം. ഗുരുഗ്രാമിന്റെ പല പ്രദേശങ്ങളും പൂർണമായും വെള്ളത്തിനടിയിൽ ആയ സ്ഥിതിയിലാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.


നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപാകതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പലപ്പോഴും ചെറിയ മഴയിൽ തന്നെ റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുകയും മണിക്കൂറുകളോളം ഗതാഗതതടസം നേരിടേണ്ട അവസ്ഥയും ഉണ്ട്.


ഇതിനെതിരെ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്നും രാജ്യതലസ്ഥാനമായിട്ടുപോലും ഈ അവഗണന വർഷങ്ങളായി തുടരുകയാണെന്നും ജനങ്ങൾ പറഞ്ഞു.


രാജീവ് ചോക്ക്, ഇഫ്കോ ചോക്ക്, റെയിൽവേ റോഡ്, സെക്ടർ 5, ഓൾഡ് ഡൽഹി റോഡ്, മെഹ്റോളി റോഡ്, ബസായ് റോഡ് എന്നീ പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിനാൽ കൂടുതൽ തിരക്കുമൂലം വലഞ്ഞിരിക്കുകയാണ് ജനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home