ബോക്സോഫീസിൽ ബെത്‌ലഹേം ഓണം; 3 ദിവസം കൊണ്ട് 61 കോടി കളക്ഷനുമായി ബികെയു

ഓണക്കാലത്ത് ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപയുടെ ആഗോള കളക്ഷനാണ് ചിത്രം നേടിയത്. ഓണത്തിന് ഒരാഴ്ച മുമ്പാണ് ചിത്രം തിയേറ്ററുകളിലെത്തിത്. ഓണനാളുകളിലും അടുത്ത ദിവസങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ വൻതോതിൽ ബുക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജിസിസി ഉൾപ്പെടെയുള്ള ഓവർസീസ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചു.
ഭാവന സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ ഡിയും പ്രേമലുവിന് ശേഷം ഒന്നിച്ച രണ്ടാം ചിത്രവും തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്.










0 comments