കഠിനംകുളത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മരിയനാട് ആറാട്ടുമുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ തുറുവിക്കൽ സ്വദേശി ഷാജുകുമാറിന് (40) ഗുരുതരമായി പരിക്കേറ്റു.
തുമ്പ ഭാഗത്തേക്ക് വന്ന സ്കൂട്ടറും പെരുമാതുറ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഷോൺ മരിച്ചിരുന്നു.









0 comments