ad
Deshabhimani

വന്ദേഭാരത് വൈകിയത് ആറ് മണിക്കൂർ; വലഞ്ഞ് ബംഗളുരു മലയാളികൾ

Ernakulam-Bengaluru Vande Bharat Express

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 24, 2026, 02:14 PM | 1 min read

കൊച്ചി: ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള വന്ദേഭാരത് വൈകിയത് ആറ് മണിക്കൂർ. ഞായറാഴ്ചത്തെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസാണ് യാത്രക്കാരെ വെട്ടിലാക്കിക്കൊണ്ട് ആറ് മണിക്കൂർ വൈകിയോടിയത്. മുൻകൂട്ടി അറിയിപ്പൊന്നും ലഭിക്കാതെയാണ് ട്രെയിൻ വൈകിയോടിയത്.


പല യാത്രക്കാരും മറ്റു വഴികൾ പോലും തേടാനാകാതെ മണിക്കൂറുകളോളം സ്റ്റേഷനിൽ ചെലവഴിക്കുകയായിരുന്നു. രാവിലെ 5.15-ന് പുറപ്പെടേണ്ട വണ്ടി ആറ് മണിക്കൂറോളം വൈകിയതിനെ തുടർന്ന് എറണാകുളം ജങ്ഷനിൽ നിന്ന് ബെംഗളുരുവിലേക്ക് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട വന്ദേഭാരതും രാത്രി എട്ടരയോടെയാണ് പുറപ്പെട്ടത്. ഓണാവധി കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന മലയാളികൾക്ക് റയിൽവെയുടെ കൈയിൽ നിന്ന് ഇരുട്ടടി കിട്ടിയ അവസ്ഥയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home