ഹൃദയം വിങ്ങി; പ്രിയപ്പെട്ട പാപ്പാന് വിട ചൊല്ലാൻ പാറു എത്തി
പ്രിയപ്പെട്ട പാപ്പാന് അന്ത്യോപചാരമർപ്പിക്കാൻ വെണ്മണി പാറു എന്ന ആനയെത്തി... ചുറ്റുമുണ്ടായിരുന്നവർക്ക് കണ്ണീരോടെയല്ലാതെ ആ കാഴ്ച കണ്ടുനിക്കാനായില്ല. ആലപ്പുഴ മാങ്കാംകുഴിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച കൃഷ്‌ണകുട്ടിയുടെ സംസ്കാര ചടങ്ങിലാണ് വികാരാധീതമായ കാഴ്ചകൾക്ക് ജനം സാക്ഷിയായത്.
ഇരുപത്തിയെട്ട് വർഷത്തോളം ആനയെ പരിപാലിച്ചത് കൃഷ്‌ണകുട്ടിയായിരുന്നു. തന്റെ പാപ്പാന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരണിഞ്ഞാണ് പാറു വിടചൊല്ലിയത്. ആനപരിപാലനം മാത്രമായിരുന്നു കൃഷ്ണൻകുട്ടിയുടെ ഏക ഉപജീവനമാർഗ്ഗം. ആനയും പാപ്പാനും തമ്മിലുള്ള അവിഭാജ്യമായ ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായി ആ നിമിഷം.











0 comments