Deshabhimani

print edition അണ്ടർ 17 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ: ഇന്ത്യ 
പലസ്‌തീനോട്‌

football
വെബ് ഡെസ്ക്

Published on Nov 17, 2026, 01:00 AM | 1 min read

കൊലാലംപൂർ(മലേഷ്യ): അടുത്തവർഷം നടക്കുന്ന അണ്ടർ 17 ആൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിന്‌ ഇന്ത്യ യോഗ്യത നേടുമോയെന്ന്‌ ഇന്നറിയാം. ഇന്ത്യൻ സമയം പകൽ ഒന്നിന്‌ പലസ്‌തീനെ നേരിടും. FAMTVMalaysia യൂടൂബ് ചാനലിൽ തത്സമയം കാണാം.


ഇരുടീമുകളും രണ്ട്‌ കളി ജയിച്ച്‌ ആറ്‌ പോയിന്റ്‌ നേടി. ഗോളടിയിൽ ഇന്ത്യ മുന്നിലാണ്‌. സിംഗപ്പൂരിനെ 4–2നും ഗുവാമിനെ 12 ഗോളിനും തുരത്തി. പലസ്‌തീൻ രണ്ട്‌ ഗോളിന്‌ ആതിഥേയരായ മലേഷ്യയെ തോൽപ്പിച്ചു. ഗുവാമിനെതിരെ അഞ്ച്‌ ഗോൾ ജയമാണ്‌. ഇന്ത്യക്ക്‌ 20ന്‌ മലേഷ്യമായുള്ള കളി ബാക്കിയുണ്ട്‌. പലസ്‌തീന്‌ സിംഗപ്പുരാണ്‌ എതിരാളി. ഗ്രൂപ്പ്‌ ജേതാക്കൾക്കാണ്‌ യോഗ്യത.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home