print edition രോഹിതിന്റെ മികവിൽ ആശങ്ക; ലോകകപ്പിലേക്ക് എത്ര ദൂരം?

രോഹിത് ശർമ
മുംബൈ: ന്യൂസിലൻഡുമായുള്ള ഏകദിന ക്രിക്കറ്റ് പരന്പര അവസാനിക്കുന്പോൾ ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ ആശങ്ക. അടുത്ത വർഷം ഒക്‌ടോബറിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള ഒരുക്കത്തിലാണ് ഗൗതം ഗംഭീറും സംഘവും. മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ ലോകകപ്പ് കളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കിവികളുമായുള്ള പരന്പരയിൽ നാല് കളിയിൽ 30 റണ്ണാണ് സന്പാദ്യം. ബാറ്റിങ് ശരാശരി 7.5. പതിനാല് വർഷം മുന്പാണ് ഇതിനേക്കാൾ മോശം പ്രകടനം രോഹിതിൽനിന്നുണ്ടായത്. വിരാട് കോഹ്‌ലിയും പരന്പരയിൽ മങ്ങി. നാല് കളിയിൽ 86 റണ്ണാണ് നേടിയത്.
രോഹിതിന്റെ കാര്യത്തിൽ പ്രഗ്യാൻ ഓജ തലവനായ സെലക്ഷൻ സമിതി കടുത്ത തീരുമാനമെടുക്കുമോ എന്നത് കാത്തിരുന്ന് കാണണം. 39 വർഷവും 200 ദിവസവുമാണ് രോഹിതിന്റെ പ്രായം. അടുത്ത വർഷം ഒക്‌ടോബർ ഏഴിന് ലോകകപ്പിലെ ആദ്യ കളിയിൽ ഓസ്‌ട്രേലിയയെ നേരിടുന്പോൾ പ്രായം നാൽപ്പത് കഴിയും. അഞ്ച് മാസംമുന്പ് ടീം മാനേജ്‌മെന്റ് മുൻ ക്യാപ്‌റ്റന് സൂചന നൽകിയിരുന്നു. ലോർഡ്‌സിൽ സെഞ്ചുറി നേടിയാണ് മുംബൈക്കാരൻ മറുപടി നൽകിയത്. തുടർന്ന് വെസ്‌റ്റിൻഡീസുമായുള്ള പരന്പരയിൽ 32, 101, 92 എന്നിങ്ങനെയായിരുന്ന സ്‌കോർ. അതിനാൽ ഒരു മോശം പരന്പര കൊണ്ട് മാറ്റിനിർത്താനാകില്ല. പേസും ബൗൺസും നിറഞ്ഞ പിച്ചുകളിലാണ് കിവീസിനെതിരെ കളിച്ചത്.
കഴിഞ്ഞ വർഷം ചാന്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടെ 46.76 ശരാശരിയിൽ 982 റണ്ണാണ് ആകെ നേടിയത്. 2023 ലോകകപ്പ് മുതൽ 2025 ചാന്പ്യൻസ് ട്രോ-ഫിവരെ പത്തോവറിൽ ഏറ്റവും വേഗത്തിൽ റണ്ണടിക്കുന്ന ഓപ്പണിങ് ബാറ്ററായിരുന്നു. ചാന്പ്യൻസ് ട്രോഫി ഫൈനലിൽ 76 റണ്ണെടുത്ത പ്രകടനത്തിനുശേഷം റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞുതുടങ്ങി. പ്രായം ഒരു ഘടകമായി മാറി.
ന്യൂസിലൻഡുമായുള്ള ഏകദിന പരന്പരയ്‌ക്കുള്ള മുന്പായുള്ള പരിശീലന വേളയിലും മികവ് നഷ്ടപ്പെട്ട ബാറ്ററെയാണ് കണ്ടത്. ഇന്ത്യൻ യുവ പേസർമാരായ ഗുർണൂർ ബ്രാർ, അൻഷുൽ കാംബോജ്, അക്വിബ് നബി എന്നിവരുടെ പന്തുകളിൽ പതറി. പലപ്പോഴും ബാറ്റിൽ പന്ത് തൊട്ടില്ല.
ഡിസംബർ 13ന് ശ്രീലങ്കയുമായാണ് അടുത്ത പരന്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണുള്ളത്. ലോകകപ്പിൽ പകരക്കാരനെ തേടുകയാണ് സെലക്ടർമാരുടെ ലക്ഷ്യമെങ്കിൽ രോഹിതിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിന് അതോടെ വിരാമമാകും.








0 comments