ലോഗോ പ്രകാശിപ്പിച്ചു
റവന്യു ജില്ലാ സ്കൂൾ കലോത്സവം 24 മുതൽ

റവന്യു ജില്ലാ സ്കൂൾ കലോത്സവ ലോഗോ വി പി സജീന്ദ്രൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
കോലഞ്ചേരി
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ വി പി സജീന്ദ്രൻ എംഎൽഎ പ്രകാശിപ്പിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ പി കുഞ്ഞുമുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ആർഡിഡി ബിയാട്രിസ് മരിയ, എഇഒ പി ആർ മേഖല, മാത്യു പി പോൾ, ജോമോൻ ജോസ് എന്നിവർ സംസാരിച്ചു.
നോർത്ത് പറവൂർ ജിഎച്ച്എസ്എസിലെ പ്ലസ്‌വൺ വിദ്യാർഥിനി പവിത്ര എം വിമലാണ് ലോഗോ തയ്യറാക്കിയത്. നോർത്ത് പറവൂർ നീണ്ടൂർ മമ്മിപറമ്പിൽ വിമൽ കുമാറിന്റെയും രേഷ്മ ഗോപിയുടെയും മകളാണ് പവിത്ര. കോലഞ്ചേരിയിൽ 24 മുതൽ 28 വരെയാണ് കലോത്സവം. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസാണ് കലോത്സവ മുഖ്യവേദി. 14 ഉപജില്ലകളിൽനിന്നായി 5000ത്തോളം പേർ പങ്കെടുക്കും.









0 comments