Deshabhimani

print edition ഇ ഡിയുടെ പേരിൽ തട്ടിപ്പ്‌: യുഡിഎഫ്‌ സ്‌പോൺസർ 4 ദിവസം കസ്‌റ്റഡിയിൽ

Rajendran Vellapalath with V D Satheesan P K Kunhalikutty

വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം രാജേന്ദ്രൻ വെള്ളപ്പാലത്ത്

വെബ് ഡെസ്ക്

Published on Nov 17, 2026, 01:24 AM | 1 min read

കൊച്ചി: എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇ ഡി) വ്യാജരേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ യുഡിഎഫ്‌ ഘടകകക്ഷിയായ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തിനെ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിൽ വാങ്ങി. നാലുദിവസത്തേക്ക്‌ കസ്‌റ്റഡിയിൽവാങ്ങിയ ഇയാളെ വിശദമായി ചോദ്യംചെയ്യുകയാണ്‌.


ചൊവ്വാഴ്‌ച തെളിവെടുപ്പ്‌ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുക്കാനാണ്‌ തീരുമാനം. ഇഡിയുടെ പേരിൽ വ്യാജ നോട്ടീസ്‌ തയ്യാറാക്കിനൽകിയിരുന്ന ബംഗളുരുവിലെ മലയാളി എം ടി ജിജിത്തിനെ കണ്ടെത്താനും ശ്രമം തുടങ്ങി. ഇയാൾ എവിടെയാണെന്ന സൂചനകൾ രാജേന്ദ്രനിൽനിന്ന്‌ ലഭിച്ചിട്ടുണ്ട്‌. തട്ടിപ്പിൽ ചില ഇഡി, പൊലീസ്‌ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്‌. വിജിലൻസും അന്വേഷിക്കുന്നുണ്ട്‌.


രാജേന്ദ്രനുമായി സാന്പത്തിക ഇടപാടുകൾ നടത്തിയെന്ന സംശയത്തിൽ പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം വിജിലൻസ്‌ ചോദ്യംചെയ്‌തിരുന്നു. ഇയാളുടെ ഫോണും പരിശോധിച്ചു. തൃശൂരിലെ ഇന്ത്യൻ കോ–ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ഇഡിയുടെ പേരിൽ ലഭിച്ച വ്യാജ കത്തിലെ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. കേസുണ്ടെന്നും 50 കോടി രൂപ നൽകിയാൽ ഒത്തുതീർക്കാമെന്നും പറഞ്ഞാണ്‌ സൊസൈറ്റി അധികൃതരെ രാജേന്ദ്രൻ ബന്ധപ്പെട്ടത്‌. മുഖ്യമന്ത്രി വി ഡി സതീശനും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ളയാളാണ്‌ രാജേന്ദ്രൻ.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home