Deshabhimani

print edition ദേശീയ സ്‌കൂൾ ജൂനിയർ അത്‌ലറ്റിക്‌സ്‌: കേരളത്തിന്‌ ഒരു വെള്ളിയും 
രണ്ട്‌ വെങ്കലവും

National School Junior Athletics Kerala

4x100 മീറ്റർ റിലേയിൽ വെങ്കലം നേടിയ കേരള ടീം (ഇടത്), അർചിത്‌ 
എസ്‌ നായർ (നടുവിൽ), മുഹമ്മദ്‌ റബീഹ് (വലത്)

വെബ് ഡെസ്ക്

Published on Nov 17, 2026, 01:16 AM | 1 min read

ശിവപുരി (മധ്യപ്രദേശ്‌): ദേശീയ സ്‌കൂൾ ജൂനിയർ (അണ്ടർ 17)| അത്‌ലറ്റിക്‌സിൽ പൊന്നില്ലാതെ കേരളത്തിന്റെ ആൺകുട്ടികൾ അവസാനിപ്പിച്ചു. അഞ്ചാംദിനം ഒരു വെള്ളിയും രണ്ട്‌ വെങ്കലവുമാണ്‌ നേടിയത്‌. ആകെ രണ്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ സമ്പാദ്യം.


അവസാനദിനം 400 മീറ്റർ ഹർഡിൽസിൽ അർചിത്‌ എസ്‌ നായർ വെള്ളി സ്വന്തമാക്കി. ഹൈജന്പിൽ മുഹമ്മദ്‌ റബീഹിന്‌ വെങ്കലം ലഭിച്ചു. 4x100 മീറ്റർ റിലേയിൽ മിലൻ ജോർജ്‌, ഗ‍ൗരേഷ്‌ ബിനോയ്‌, എച്ച്‌ സുജിത്‌, എൻ അനുദേവ്‌ ഉൾപ്പെട്ട സഖ്യത്തിനും വെങ്കലമാണ്‌.


നിലവിലെ ചാന്പ്യൻമാരായ കേരളം ഒന്പത് പോയിന്റോടെ ഏഴാമതായി. ഉത്തർപ്രദേശാണ് (62) ജേതാക്കൾ. തമിഴ്നാടിന് 41 പോയിന്റുണ്ട്. രാജസ്ഥാൻ മൂന്നും മഹാരാഷ്ട്ര നാലും സ്ഥാനം നേടി.


അണ്ടർ 17 പെൺകുട്ടികളുടെ മത്സരങ്ങൾക്ക്‌ 19ന്‌ തുടക്കമാകും. 32 അംഗ ടീം ഇന്ന്‌ ശിവപുരിയിൽ എത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home