Deshabhimani

പിഎഫ് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചു

Pension Day

പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കലൂർ പിഎഫ് റീജണൽ ഓഫീസിനുമുന്നിൽ നടത്തിയ സമരം എസ് കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 17, 2026, 01:03 AM | 1 min read

കൊച്ചി

പെൻഷൻദിനം പ്രതിഷേധദിനമായി ആചരിച്ച്‌ പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കലൂർ പിഎഫ് റീജണൽ കമീഷണർ ഓഫീസിനുമുന്നിൽ സമരം നടത്തി. ഇപിഎഫ്ഒ കേരള–ലക്ഷദ്വീപ് ഉപദേശകസമിതി അംഗം എസ് കൃഷ്ണമൂർത്തി ഉദ്‌ഘാടനംചെയ്തു.


എ എം യൂസഫ് അധ്യക്ഷനായി. പെൻഷൻ മുടക്കമില്ലാതെ നൽകുക, 2014നുമുമ്പ് വിരമിച്ചവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കാനുള്ള നടപടികളിൽനിന്ന്‌ പിന്മാറുക, തുടർച്ചയായി പിപിഒ നമ്പർ മാറുന്നത് പെൻഷനറെ അറിയിക്കുക, മിനിമം പെൻഷൻ 9000 രൂപയും ഡിഎയും അനുവദിക്കുക, റെയിൽവേ യാത്രാസൗജന്യം പുനഃസ്ഥാപിക്കുക, കേന്ദ്രസർക്കാരും ഇപിഎഫ്ഒയും തുടരുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


പിഎഫ്പിഎ വർക്കിങ്‌ പ്രസിഡന്റ്‌ ടി കെ രമേശൻ, ജില്ലാ സെക്രട്ടറി ടി കെ വിദ്യാസാഗർ, കെ ജെ ആല്‍ഫ്രഡ്, വി കൃഷ്ണൻകുട്ടി, ഡി ഗോപിനാഥന്‍നായര്‍, കെ എം പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Rohit Sharma.jpg

01

print edition രോഹിതിന്റെ മികവിൽ ആശങ്ക; ലോകകപ്പിലേക്ക്‌ എത്ര ദൂരം?
Syed Mushtaq Ali Trophy Kerala vs Maharashtra M D Nidheesh

04

print edition സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫി: കേരളത്തിന്‌ വമ്പൻ ജയം
deshabhimani section

Recommended

Deshabhimani
Home