print edition ‘എനിക്ക് മെസിയാകേണ്ട’; മനസ് തുറന്ന് ലമീൻ യമാൽ

ലമീൻ യമാൽ Selección Española de Fútbol (SeFutbol)/facebook.com/photo
ലോകകപ്പ് ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമാണ് സ്‌പെയ്‌നിന്റെ പതിനെട്ടുകാരൻ ലമീൻ യമാൽ. പ്രായത്തിനെ വെല്ലുന്ന മികവാണ്. ബാഴ്‌സലോണയ്‌ക്കായും ദേശീയ ടീമിനായും മികവ് തെളിയിച്ചു കഴിഞ്ഞു. ആദ്യ ലോകകപ്പിനാണ് വരവ്. യൂറോ കപ്പിൽ സ്‌പെയ്‌നിനെ ചാമ്പ്യൻമാരാക്കിയ പ്രകടനം തുടരാനാണ് വിങ്ങറുടെ ആഗ്രഹം. ഈ സീസണിലെ സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ മികച്ച താരമാണ്. പരിക്കുമാറി പൂർണ സജ്ജനാണെന്ന് യമാൽ പറയുന്നു. ലോകഫുട്‌ബോളിലെ പുത്തൻ വിസ്‌മയം മനസ്സുതുറക്കുന്നു.
അടുത്ത ‘ലയണൽ മെസി’ എന്നാണ് വിശേഷിപ്പിക്കുന്നത്..?
പുതിയ മെസിയാണെന്ന് ചിലർ പറയുന്നുണ്ട്. എനിക്ക് മെസിയാകേണ്ട. ഞാനായാൽ മതി. ആരെയും അനുകരിച്ചല്ല കളിക്കുന്നത്. അദ്ദേഹം മഹാനായ കളിക്കാരനാണ്. ഞങ്ങളെ താരതമ്യം ചെയ്യുന്നത് തന്നെ തൊറ്റാണ്.
ആദ്യ ലോകകപ്പ്, എന്താണ് പ്രതീക്ഷ?
കുട്ടികാലം മുതലേ ലോകകപ്പ് കളിക്കുക എന്നത് സ്വപ്നമാണ്. അതിലേക്കാണ് യാത്ര. അവിശ്വസനീയമായി തോന്നുന്നു. വളരെ പ്രതീക്ഷയോടെയാണ് സ്‌പെയ്‌നിന്റെ വരവ്. യൂറോയിൽ ആരും ഞങ്ങൾക്ക് സാധ്യത കൽപ്പിച്ചിരുന്നില്ല. പക്ഷേ കിരീടമുയർത്തി. ഇത്തവണയും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.
സ്‌പെയ്‌ൻ അല്ലെങ്കിൽ ആര് ലോകകപ്പ് നേടാനാണ് ആഗ്രഹം?
സ്‌പെയ്‌ൻ ചാമ്പ്യൻമാരായില്ലെങ്കിൽ അർജന്റീന ജയിക്കണം എന്നാണ് ആഗ്രഹം. എല്ലാ ടീമുകളും കരുത്തരാണ്. യോഗ്യത നേടിയ 48 ടീമുകളും കടുത്ത പോര് കഴിഞ്ഞാണ് വരുന്നത്. ഇവിടെയെത്തുക എന്നത് എളുപ്പമല്ലല്ലോ. അതിനാൽതന്നെ അവരെല്ലാം ജയിക്കാൻ അർഹരുമാണ്.
ചാമ്പ്യൻമാരായാൽ എന്തുചെയ്യും?
ലോക ജേതാക്കളായാൽ താടിയും മുടിയും വളർത്തും. ഒരു കൗതുകത്തിനാണ്. ആ സ്‌റ്റൈൽ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഇത് വാക്കാണ്.










0 comments