ad
Deshabhimani

കനത്ത മഴയിൽ കാലടി പാലത്തിൽ കുഴികൾ; ഗതാഗതക്കുരുക്ക്‌

Traffic Jam

മഴയിൽ കാലടി പാലത്തിൽ രൂപപ്പെട്ട കുഴിമൂലമുണ്ടായ ഗതാഗതക്കുരുക്ക്‌

വെബ് ഡെസ്ക്

Published on Jun 09, 2026, 02:08 AM | 1 min read

കാലടി


കനത്ത മഴയിൽ കാലടി ശ്രീശങ്കരപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ഇതോടെ പാലത്തിലും പട്ടണത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. എല്ലാവർഷവും കാലവർഷം ആരംഭിക്കുന്നതോടെ പാലത്തിൽ കുഴികൾ രൂപപ്പെടുന്നത് പതിവാണ്.


ശരിയായ രീതിയിൽ ടാറിങ് നടത്താത്തതാണ് കാരണം. ഇത്തവണ 1.12 കോടി രൂപ എൽഡിഎഫ്‌ സർക്കാർ ജനുവരിയിൽ അനുവദിച്ചിരുന്നുവെങ്കിലും അങ്കമാലി എംഎൽഎയും യുഡിഎഫും ടാറിങ് തടഞ്ഞു.


പാലത്തിൽ കുഴികൾ രൂപപ്പെട്ടതോടെ സാധാരണ ദിവസങ്ങളിൽപ്പോലും കുരുക്കിലായ പട്ടണത്തിൽ ഞായർമുതൽ കനത്ത കുരുക്കായി. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടിവരുന്നതിനാൽ യാത്രക്കാർക്ക് യഥാസമയങ്ങളിൽ എവിടെയും എത്താനാകാത്ത സ്ഥിതിയാണ്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home