ഗ്രീൻ ഗോതുരുത്ത്–2026 പദ്ധതി തുടങ്ങി

ഗ്രീൻ ഗോതുരുത്ത്–-2026 പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസ് വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡെവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഗ്രീൻ ഗോതുരുത്ത്–2026 പദ്ധതിക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ലഭിച്ച ഫലവൃക്ഷത്തൈകൾ വിതരണംചെയ്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ഗോതുരുത്ത് മുസിരിസ് സൊസൈറ്റി പ്രസിഡന്റ് എം വി ടോമി അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ഷിപ്പി സെബാസ്റ്റ്യൻ, ആൽഡ്രിൻ ജോബോയ്, ഗോതുരുത്ത് മുസിരിസ് സൊസൈറ്റി സെക്രട്ടറി ജോസി കോണത്ത്, ഗ്രീൻ ഗോതുരുത്ത് പദ്ധതി ചെയർമാൻ മോൻസി കല്ലുങ്കൽ എന്നിവർ സംസാരിച്ചു.
ഗോതുരുത്ത് മുസിരിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന പദ്ധതിയാണ് ഗ്രീൻ ഗോതുരുത്ത്.









0 comments