ad
Deshabhimani

പെരുകുന്നു മാലിന്യക്കൂനകൾ, വ്യാധി

waste

കളമശേരി– സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിൽ മാലിന്യം തള്ളിയനിലയിൽ

വെബ് ഡെസ്ക്

Published on Jun 09, 2026, 02:45 AM | 1 min read

കൊച്ചി


മഴക്കെടുതിക്കൊപ്പം ജില്ലയില്‍ പകര്‍ച്ചവ്യാധികളും പടരുകയാണ്. മഴക്കാല മുന്നൊരുക്കങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരാജയമായതോടെ നാടെങ്ങും മാലിന്യക്കൂന്പാരമായത്‌ രോഗവ്യാപനം വേഗത്തിലാക്കി.


മാലിന്യക്കൂനകളില്‍ കൊതുകും എലിയും പെരുകുന്നതിനാല്‍ വെസ്റ്റ് നൈല്‍, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്ത ഭീഷണി വര്‍ധിക്കുന്നു. ലെഗസി മാലിന്യം പോലും മഴക്കാലം വന്നിട്ടും നീക്കംചെയ്യാത്ത ഇടങ്ങളും അനവധി. പറവൂര്‍ നഗരസഭയില്‍ വഴിക്കുളങ്ങരയില്‍ ദേശീയപാത 66ന്റെ വശങ്ങള്‍ സ്ഥിരം മാലിന്യംതള്ളുന്ന ഇടമായി മാറി.


waste


കളമശേരി സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന്റെ വശങ്ങളില്‍ ലോഡുകണക്കിന് മാലിന്യമാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. കളമശേരി നഗരസഭ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. കൊതുകും എലിയും തെരുവുനായ്ക്കളും ഇവിടെ സുലഭം. കണ്ടെയ്നര്‍ റോഡിന്റെ വശങ്ങളും മാലിന്യക്കൂനകളാണ്. എറണാകുളം നഗരത്തില്‍ മെട്രോത്തൂണുകള്‍ക്കിടയിലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലുമായി പകല്‍പോലും മാലിന്യം തള്ളുന്നുണ്ട്. ഇതില്‍ നടപടിയെടുക്കാനോ മാലിന്യം നീക്കംചെയ്യാനോ കൊച്ചി കോര്‍പറേഷന്‍ തയ്യാറാകുന്നില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home