ad
Deshabhimani

സംസ്ഥാനത്ത്‌ ഇന്ന്‌ 
അർധരാത്രിമുതൽ 
ട്രോളിങ്‌ നിരോധനം

നല്ലതിനാണ് നങ്കൂരം മൺസൂൺ കാലത്തെ ട്രോളിങ് നിരോധനത്തിന് ഒരുങ്ങുകയാണ് തീരദേശം. ചൊവ്വ അർധരാത്രി മുതൽ ജൂലൈ 19വരെയാണ് 
ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ മത്സ്യസമ്പത്തിനെ കാത്തുവയ്‌ക്കുന്നതിനാണ് 
ട്രോളിങ് നിരോധനം.കണ്ണൂർ ആയിക്കരയിൽ ട്രോളിങ് നിരോധനത്തിന് മുന്നോടിയായി അടുപ്പിച്ച ബോട്ടുകൾ.                          ഫോട്ടോ: ജഗത്‌ ലാൽ
വെബ് ഡെസ്ക്

Published on Jun 09, 2026, 02:30 AM | 1 min read

തിരുവനന്തപുരം

സംസ്ഥാനത്ത്‌ ചൊവ്വ അർധരാത്രിമുതൽ ജൂലൈ 31 അർധരാത്രിവരെ ട്രോളിങ്‌ നിരോധനം. മത്സ്യങ്ങളുടെ പ്രജനന സമയം കണക്കിലെടുത്തും മത്സ്യസമ്പത്ത്‌ സംരക്ഷിക്കാനും ലക്ഷ്യമിട്ട്‌ 52 ദിവസത്തേക്കാണ്‌ ആഴക്കടൽ മീൻപിടിത്ത നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ ഇളവുണ്ടാകും. ട്രോൾ ബോട്ട്‌, ആഴക്കടൽ മീൻപിടിത്ത യന്ത്രങ്ങൾ, മറ്റ്‌ സംസ്ഥാന ബോട്ടുകൾ എന്നിവയ്‌ക്കാണ്‌ വിലക്ക്‌. പരമ്പരാഗത വള്ളങ്ങൾ, ഇൻബോർഡ്‌ മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങൾ എന്നിവ ഉപയോഗിച്ച്‌ മീൻപിടിക്കാം. എന്നാൽ ഇൻബോർഡ്‌ ബോട്ടുകൾക്ക്‌ വിലക്കുണ്ട്‌. പരമ്പരാഗത വള്ളങ്ങൾക്ക്‌ കടലിൽ പോകാൻ അനുമതിയുണ്ടെങ്കിലും നിശ്ചിത അളവിൽക്കൂടുതൽ ചെറിയ കണ്ണികൾ ഉള്ള വല ഉപയോഗിക്കാൻ പാടില്ലെന്ന്‌ കർശന നിർദേശമുണ്ട്‌. അടിയന്തര ആവശ്യങ്ങൾക്കായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home