അലയടിച്ചു, തൊഴിലാളി പ്രതിഷേധം

വിലക്കയറ്റത്തിനും ഇന്ധനക്കൊള്ളയ്ക്കുമെതിരെ സിഐടിയു എറണാകുളം ഏരിയകമ്മിറ്റി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിനുമുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഇന്ധനവില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളി പ്രതിഷേധം അലയടിച്ചു. സിഐടിയു നേതൃത്വത്തിൽ പെട്രോള്‍ –ഡീസല്‍–പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടത്തിയ ധർണയിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
സിഐടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺഹാളിനുമുന്നിൽനിന്ന് കച്ചേരിപ്പടിയിലേക്ക്
വാഹനങ്ങൾ തള്ളിയും ഗ്യാസ് സിലിണ്ടർ തലയിൽ ചുമന്നും നടത്തിയ പ്രതിഷേധപ്രകടനം
ഇടപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിലെ ധര്‍ണ അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജന്‍ ഉദ്ഘാടനംചെയ്തു. എ എന്‍ സന്തോഷ് അധ്യക്ഷനായി. തൃപ്പൂണിത്തുറയിലും പള്ളിക്കരയിലും സംസ്ഥാന വൈസ് പ്രസിഡന്റ് പി ആർ മുരളീധരൻ ഉദ്‌ഘാടനംചെയ്തു. തൃപ്പൂണിത്തുറയിൽ പി എൻ പുരുഷോത്തമനും പള്ളിക്കരയിൽ എം എന്‍ മോഹനനും അധ്യക്ഷരായി. എറണാകുളത്ത് ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനംചെയ്തു. കെ വി മനോജ് അധ്യക്ഷനായി. ആലങ്ങാട് കോട്ടപ്പുറത്ത് ജില്ലാ ട്രഷറർ സി കെ പരീത് ഉദ്ഘാടനംചെയ്തു. വി ജെ ജോർജ് അധ്യക്ഷനായി.
പറവൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. പി കെ സോമൻ അധ്യക്ഷനായി. പെരുമ്പാവൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ജി അജി ഉദ്ഘാടനംചെയ്തു. ആർ സുകുമാരൻ അധ്യക്ഷനായി. നെടുമ്പാശേരി കരിയാട് ജില്ലാ വൈസ് പ്രസിഡന്റ് എം ബി സ്യമന്തഭദ്രൻ ഉദ്ഘാടനംചെയ്തു. തമ്പി പോൾ അധ്യക്ഷനായി.
കണ്ണമാലിയിൽ ജില്ലാ വൈസ് പ്രസിഡന്റ് സി ഡി നന്ദകുമാർ ഉദ്ഘാടനംചെയ്തു. വി എ ശ്രീജിത്ത് അധ്യക്ഷനായി. ചെറായിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ എ അലി അക്ബര്‍ ഉദ്ഘാടനംചെയ്തു. എ എസ് രതീഷ് അധ്യക്ഷനായി. അങ്കമാലിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാര്‍ ഉദ്ഘാടനംചെയ്തു. പി വി ടോമി അധ്യക്ഷനായി.
മൂവാറ്റുപുഴയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയന്‍ ഉദ്ഘാടനംചെയ്തു. എം എ സഹീര്‍ അധ്യക്ഷനായി. തോപ്പുംപടിയിൽ ജില്ലാ കമ്മിറ്റിയംഗം കെ എം റിയാദ് ഉദ്ഘാടനംചെയ്തു. കെ എ എഡ്വിൻ അധ്യക്ഷനായി. പോത്താനിക്കാട് ജില്ലാ കമ്മിറ്റിയംഗം എ എ അൻഷാദ് ഉദ്ഘാടനംചെയ്തു. ഇ എ സുഭാഷ് അധ്യക്ഷനായി. കൂത്താട്ടുകുളത്ത് ജില്ലാ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. ബിബിഷ് ജോര്‍ജ് അധ്യക്ഷനായി. കോതമംഗലത്ത് ജില്ലാ കമ്മിറ്റി അംഗം കെ എ ജോയ് ഉദ്ഘാടനംചെയ്തു. കെ എം ബഷീര്‍ അധ്യക്ഷനായി.








0 comments