ഇന്ധനവില വര്‍ധന
അണിചേർന്നു; പ്രക്ഷോഭച്ചൂടുമായി

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സിഐടിയു ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാകമ്മിറ്റികൾ സംയുക്തമായി ചേർന്ന് നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 09, 2026, 01:59 AM | 1 min read
ആലപ്പുഴ
പെട്രോള്‍, ഡീസൽ, പാചകവാതക വില കൂട്ടിയതിൽ സിഐടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫ-ീസുകൾക്ക് മുന്നിൽ പ്രക്ഷോഭം. മാർച്ചും തുടർന്ന് ധർണയുമാണ് ഏരിയാതലത്തിൽ സംഘടിപ്പിച്ചത്. സ്‌ത്രീകളടക്കം നൂറുകണക്കിനുപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കണമെന്ന ആവശ്യവുമായി എല്ലാ ഏരിയ കേന്ദ്രങ്ങളിലും ജനങ്ങൾ അണിനിരന്നു.
ആലപ്പുഴ സൗത്ത് –നോര്‍ത്ത് ഏരിയ കമ്മിറ്റികൾ നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാര്‍ച്ചും ധര്‍ണയും സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനംചെയ്‌തു. കുറഞ്ഞവിലയിൽ റഷ്യയിൽനിന്ന് ലഭിക്കുന്ന ഇന്ധനം ഒഴിവാക്കി അമേരിക്കയ്‌ക്ക് കീഴടങ്ങിയ മോദി സര്‍ക്കാര്‍ നടപടിയാണ് പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത ഇന്ധന വില വര്‍ധന അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് വി ബി അശോകന്‍ അധ്യക്ഷനായി. നോര്‍ത്ത് ഏരിയ സെക്രട്ടറി കെ ജി പ്രവീൺ, സംസ്ഥാന കമ്മിറ്റിയംഗം വി എസ് മണി, ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനന്‍, വി ടി രാജേഷ്, കെ നസീമ, വിനോദ്‌കുമാര്‍, ടി എ നിസാര്‍ എന്നിവര്‍ സംസാരിച്ചു.









0 comments