കെപിഎംഎസ് യൂണിയൻ വാർഷിക സമ്മേളനം

കെപിഎംഎസ് അങ്കമാലി യൂണിയൻ വാർഷിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
കെപിഎംഎസ് അങ്കമാലി യൂണിയൻ വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഒ കെ രാജു അധ്യക്ഷനായി. തുടർന്ന് എസ്എസ്എൽസി, പ്ലസ്ടു അവാർഡ് വിതരണവും നടന്നു. എ പി ശശിധരൻ റിട്ട. (സ്റ്റേറ്റ് റിസോഴ്സ് മെമ്പർ) നയിച്ച മോട്ടിവേഷൻ ക്ലാസും ഉണ്ടായി. ടി കെ കുഞ്ഞപ്പൻ, ശുഭ സുനിൽ, വി വി കുമാരൻ, പി എ പി എ വാസു, പുഷ്കല തങ്കപ്പൻ, വിൽസൺ വട്ടപ്പറമ്പൻ, കെ പി കുഞ്ഞപ്പൻ, ജിജി കുമാരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഒ കെ രാജു (പ്രസിഡന്റ്), കെ പി കുഞ്ഞപ്പൻ, ടി കെ കുഞ്ഞപ്പൻ (വൈസ് പ്രസിഡന്റുമാർ), വി വി കുമാരൻ (സെക്രട്ടറി), സി പി കുഞ്ഞപ്പൻ, ഇവി വിനു (അസി. സെക്രട്ടറിമാർ), പി എ വാസു (ട്രഷറർ).









0 comments