ad
Deshabhimani

വൈദ്യുതിനിലച്ചു; സബ്ട്രഷറിയിൽ എത്തിയവർ വലഞ്ഞു

sub treasury

പറവൂർ സബ്ട്രഷറിയിൽ വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഇടപാടുകൾക്കായി കാത്തുനിൽക്കുന്നവർ

വെബ് ഡെസ്ക്

Published on Jun 09, 2026, 02:01 AM | 1 min read

പറവൂർ


​വൈദ്യുതിബന്ധം നിലച്ചതോടെ പറവൂർ സബ് ട്രഷറിയിലെത്തിയവർ വലഞ്ഞു. തിങ്കൾ പകൽ 2.30 മുതലാണ്‌ വൈദ്യുതിനിലച്ചത്‌. ഇതോടെ ഇവിടെയെത്തിയവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയായി.


പെൻഷൻ വാങ്ങാനെത്തുന്നവർ ഉൾപ്പെടെയാണ് അധികൃതരുടെ അനാസ്ഥകൊണ്ട് ബുദ്ധിമുട്ടിലായത്. നേരത്തേ, ഇവിടെ ഇൻവെർട്ടർ സൗകര്യമുണ്ടായിരുന്നു. എന്നാൽ, കുറച്ചുദിവസംമുമ്പ് ബാറ്ററിക്ക് തകരാറുണ്ടായതോടെ ഇൻവെർട്ടർ പ്രവർത്തിക്കാതായി. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടും തകരാർ പരിഹരിക്കാതെ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home