ad
Deshabhimani

പൊന്നുരുന്നിയിൽ 
വീടിന് തീപിടിച്ചു

fire

പൊന്നുരുന്നിയിൽ വീടിന്റെ അടുക്കള കത്തിനശിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Jun 09, 2026, 02:03 AM | 1 min read

വൈറ്റില


​പൊന്നുരുന്നി സന്മാർഗ ലെയ്നിൽ പുത്തേടത്ത് ജോഷിയുടെ വീടിന്‌ തീപിടിച്ചു. തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. അടുക്കള പൂർണമായും കത്തിനശിച്ചു. ആരും ഉണ്ടായിരുന്നില്ല.

അടുക്കളയിൽനിന്നു പുകവരുന്നതുകണ്ട് അയൽവാസി വീട്ടുടമസ്ഥയെ ഫോണിൽ വിളിച്ചുപറയുകയായിരുന്നു.


ഗാന്ധിനഗർ അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജും മിക്സിയും കബോർഡും പൂർണമായും കത്തിനശിച്ചു. ഫ്രിഡ്ജിൽനിന്നുമുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home