ad
Deshabhimani

print edition ജർമൻ കപ്പിലും ബയേൺ

BAYERN.jpg
വെബ് ഡെസ്ക്

Published on May 25, 2026, 01:13 AM | 1 min read

മ്യൂണിക്‌: ഹാരി കെയ്‌നിന്റെ ഹാട്രിക്കിൽ ബയേൺ മ്യൂണിക്കിന്‌ ജർമൻ കപ്പ്‌. ഫൈനലിൽ സ്‌റ്റുട്ട്‌ഗർട്ടിനെ 3–0ന്‌ തോൽപ്പിച്ചാണ്‌ 21–ാം ജർമൻ കപ്പ്‌ സ്വന്തമാക്കിയത്‌. സീസണിൽ രണ്ടാം ട്രോഫിയാണ്‌ ബയേണിന്‌. ലീഗ്‌ കിരീടവും ഉയർത്തിയിരുന്നു.


ഗോൾ ഒഴിഞ്ഞ ആദ്യപകുതിക്കുശേഷം 54, 79, 91 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകൾ. ഇ‍ൗ വർഷം തകർപ്പൻ പ്രകടനമാണ്‌ ഇംഗ്ലണ്ട്‌ ക്യാപ്റ്റന്റേത്‌. ബയേണിനായി 51 കളിയിൽ 61 ഗോളടിച്ചു. ടോട്ടനം ഹോട്‌സപറിൽനിന്ന്‌ 2023ൽ ബയേണിലെത്തിയശേഷമുള്ള മുന്നേറ്റക്കാരന്റെ നാലാം ട്രോഫി കൂടിയാണിത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home