print edition ആർഎസ്‌എസ് കൊടിയും മുദ്രാവാക്യവുമായി പമ്പ കെഎസ്ആർടിസി സർവീസ്

‘ജയ് ശ്രീറാം’ എന്ന് എഴുതിയ കെഎസ്ആർടിസി ബസ് കടവൂർ ക്ഷേത്രത്തിൽനിന്ന് പമ്പയ്‌ക്ക് പുറപ്പെടുന്നു
അഞ്ചാലുംമൂട് (കൊല്ലം): അഞ്ചാലുംമൂട് കടവൂർ ക്ഷേത്രത്തിൽനിന്ന് പമ്പയ്‌ക്ക് ആരംഭിച്ച കെഎസ്ആർടിസി ബസിൽ ആർഎസ്‌എസ് കൊടികെട്ടി. ബസിന്റെ വശങ്ങളിൽ ‘ജയ് ശ്രീറാം’ എന്നെഴുതി. സർവീസ് ആരംഭിച്ചപ്പോൾത്തന്നെ യാത്രക്കാരായ തീർഥാടകർ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാർ കൊടി അഴിച്ചുമാറ്റി.
എന്നാൽ, ‘ജയ് ശ്രീറാം’ എന്ന് എഴുതിയത് മായ്ക്കാൻ തയ്യാറായില്ല. കോൺഗ്രസ് നേതാവായ കൗൺസിലർ ധന്യരാജുവാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്. ആർഎസ്‌എസ് നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.







0 comments