Deshabhimani

കൂത്താട്ടുകുളം നഗരസഭാ പൊതുശ്മശാനം

പ്രവർത്തനം നിലച്ചിട്ട്‌ രണ്ടുമാസം

Koothattukulam Municipality

കൂത്താട്ടുകുളം നഗരസഭയുടെ പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധിച്ച് 
എൽഡിഎഫ് കൗൺസിലർമാർ നടത്തിയ സമരം

വെബ് ഡെസ്ക്

Published on Nov 22, 2026, 01:19 AM | 1 min read

കൂത്താട്ടുകുളം


കൂത്താട്ടുകുളം നഗരസഭയുടെ പൊതുശ്മശാനം പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസം പിന്നിടുന്നു. ശ്മശാനം അടഞ്ഞുകിടക്കുന്നതിനാൽ കൂത്താട്ടുകുളം നഗരസഭ പ്രദേശത്തുള്ളവരും തിരുമാറാടി, പാലക്കുഴ, വെളിയന്നൂർ പഞ്ചായത്തുനിവാസികളും ഏറെ ദുരിതത്തിലാണ്. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ഏജൻസി കൃത്യമായി ജോലികൾ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻപോലും നഗരസഭാ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് പറഞ്ഞു.


അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൊതുശ്മശാനം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ശ്മശാനത്തിനുമുന്നിൽ സൂചനാസമരം നടത്തി. സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി എസ് ഷൈൻ അധ്യക്ഷനായി. ബേബി തോമസ്, ഷീബ രാജു, സലീമ മനോജ്, ബിൻസി ബിജോ, കൃഷ്ണ ശ്യാം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home