print edition ജർമൻ ഗോൾ വർഷം

ലോകകപ്പിൽ കുറസാവോക്കെതിരെ ജർമനിക്കായി ഇരട്ട ഗോൾ നേടിയ കയ് ഹവേർട്‌സ് (7) സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
ഹൂസ്‌റ്റൺ: കുഞ്ഞു കുറസാവോയുടെ ലോകകപ്പ് അരങ്ങേറ്റം ഗോൾ മഴയിൽ കുതിർന്നു. നാല് തവണ ചാന്പ്യൻമാരായ ജർമനിയോട് ഒന്നിനെതിരെ ഏഴ് ഗോളിനാണ് തോൽവി. എങ്കിലും ലോക വേദിയിൽ ഒരു ഗോളടിച്ചതിന്റെ സന്തോഷത്തിൽ കുറസാവോ അഭിമാനംകൊണ്ടു.
തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ജർമനിയുടെ വന്പൻ തിരിച്ചുവരവാണ് ഹൂസ്‌റ്റണിൽ കണ്ടത്. 2014 ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെ 7–1ന് തകർത്തശേഷം നേടുന്ന ഏറ്റവും വലിയ ജയമാണ് കുറിച്ചത്.
ഇരട്ടഗോളുമായി കയ് ഹവേർട്‌സ് ജർമൻ നിരയെ നയിച്ചു. നിക്കോ സ്‌ക്ലോട്ടെർബെക്ക്, ഫെലിക്‌സ് നെമേച്ച, ജമാൽ മുസിയാല, നതാനിയേൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവരും ഗോളടിച്ചു.
ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ കുറസാവോ ആദ്യ ഘട്ടത്തിൽ ജർമനിക്കെതിരെ സമനില പിടിച്ചതാണ്. ജയം പോലെ അവരത് ആഘോഷിച്ചു. കുറസാവോയുടെ സമനില ഗോളിനുശേഷമായിരുന്നു ജർമനി പൊട്ടിത്തെറിച്ചത്. കരീബിയൻ ദ്വീപ് രാജ്യത്തിന് ആ കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാനായില്ല.
കളി തുടങ്ങി പത്ത് മിനിറ്റ് തികയുംമുന്പ് ഫെലിക്‌സ് നെമെച്ച ജർമനിയെ മുന്നിലെത്തിച്ചു. അപ്രതീക്ഷിതമായി കുറസാവോ തിരിച്ചടിച്ചു. ലിവാനോ കൊമെനൻസിയയാണ് കുറസാവോയ്‌ക്കായി ലക്ഷ്യം കണ്ടത്. പിന്നെ ജർമനി മാത്രമായി കളത്തിൽ.










0 comments