വമ്പന്മാരെ നേരിടാൻ നാല് മലയാളികളുമായി ഇന്ത്യ; ബ്രസീൽ, പാനമ, ഉറുഗ്വേ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

File Photo
മുംബൈ: ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ, രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ, പാനമ- എന്നിവർക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്.
മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങള്‍. പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല.
സെപ്തംബർ 14 മുതൽ ഇന്ത്യൻ ടീം ബംഗളൂരുവിൽ ഒരുക്കങ്ങൾ ആരംഭിക്കും. 26ന് പാനമയ്ക്കെതിരെയാണ് ആദ്യ മത്സരം. ഒക്ടോബർ 3ന് ബ്രസീലിനെയും ഒക്ടോബർ 6ന് ഉറുഗ്വേയെയും നേരിടാനായി ടീം കൊൽക്കത്തയിലേക്ക് തിരിക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീഡാംഗനിലാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക.
ഇന്ത്യൻ സ്ക്വാഡ്:
ഗോൾകീപ്പർമാർ:അൽബിനോ ഗോമസ്, ഗുർപ്രീത് സിംഗ് സന്ധു, പ്രഭ്സുഖാൻ സിംഗ് ഗിൽ, സോം കുമാർ.
ഡിഫൻഡർമാർ:ബിജോയ് വർഗീസ്, ആകാശ് മിശ്ര, അൻവർ അലി, അഭിഷേക് സിംഗ് തെക്ചാം, ഹമിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്‌ത, പ്രംവീർ, റിക്കി മീതേയ് ഹയോബാം.
മിഡ്‌ഫീൽഡർമാർ: സഹൽ അബ്ദുൾ സമദ്, മുഹമ്മദ് സനാൻ, ആഷിഖ് കുരുണിയൻ, അനിരുദ്ധ് ഥാപ്പ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്‌സണ്‍, റിക്കി ഷാബോങ്.
ഫോർവേഡ്‌സ്: എഡ്‌മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിംഗ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്.
കൂടാതെ ഹൃതിക് തിവാരി, ചിങ്ലൻസാന സിംഗ് കൊൻഷാം, റോഷൻ സിംഗ് നവോറെം, സുരേഷ് സിംഗ് വാങ്ജാം എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments