ഇത്തവണ വൈദ്യുതി ബിൽ വർധിക്കും; സര്‍ചാര്‍ജ് ഇൗടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: ഈ മാസം മുതൽ സംസ്ഥാനത്ത് കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് സർചാർജ്. വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.
യുഡിഎഫ് സർക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ച മൂലം, കെഎസ്‌ഇബി ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു. ജൂണിലും ജൂലൈയിലും വ്യാപകമായി ലോഡ്‌ഷെഡ്‌ഡിങ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ മാസത്തിൽ ഈ ഇനത്തിൽ സർക്കാരിനുണ്ടായ അധിക ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിനാണ് അധിക സർചാർജ് ഏർപ്പെടുത്തുന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ ഇത്തരത്തിൽ സർചാർജ് ഏർപ്പെടുത്തുന്നത് കൊള്ളയാണെന്ന നിലപാടായിരുന്നു വി ഡി സതീശന്റേത്. എന്നാൽ ആസൂത്രണ പിഴവുകൊണ്ടുണ്ടായ അധിക ബാധ്യത ഉപഭോക്താക്കളിലടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.










0 comments