'റെയിൽ വൺ' ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് 3% കിഴിവ്; കാലാവധി നീട്ടി

ബംഗളൂരു: പണരഹിത യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നവർക്ക് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച കിഴിവിന്റെ കാലാവധി നീട്ടി. 2026 ജനുവരി 14 മുതൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയില്‍ വണ്‍ ആപ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും അവർ ഏത് ഡിജിറ്റൽ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്താലും മൂന്ന് ശതമാനം കിഴിവ് ലഭിക്കും. ഈ ആനുകൂല്യം 2027 മാർച്ച് 31 വരെ നീട്ടി. ‘ആർ-വാലറ്റ്’ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ മൂന്ന് ശതമാനം കിഴിവ് നേരത്തെ ലഭിച്ചിരുന്നുള്ളൂ. ഓഫർ പ്രകാരം 2026 ആപ് വഴി നടത്തുന്ന എല്ലാ ഓൺലൈൻ പേയ്‌മെന്റുകള്‍ക്കും കിഴിവ് ബാധകമാണ്.










0 comments