കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

നൗഫൽ
കോഴിക്കോട്: കോഴിക്കോട് യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഫൽ. തിങ്കൾ രാത്രി 12 മണിയോടെ മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ നൗഫലിനെ ട്രെയിൻ തട്ടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് റെയിൽവേ പൊലീസിനെയും പ്രാദേശിക പൊലീസിനെയും വിവരമറിച്ചു. തുടർന്ന് പൊലീസും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും നൗഫലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.










0 comments