ബ്രോഡ് ഗേജ് പാത പൂർത്തിയായി; ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

ലഖ്നൗ: ഇന്ത്യ-നേപ്പാൾ റെയിൽപാത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. നേപ്പാൾഗഞ്ച് റോഡ്-നൻപാറ-ബഹ്റൈച്ച് റൂട്ടിൽ വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് പാത പൂർത്തിയായതോടെയാണ് സർവീസ് പുനരാരംഭിക്കുന്നത്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യം കൂടിയാണിത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
56.15 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് 730 കോടി ചെലവിൽ നവീകരിച്ചത്. നിലവിലുള്ള നാല് ട്രെയിൻ സർവീസുകൾ നേപ്പാൾഗഞ്ച് വരെ നീട്ടി. ഇതോടെ അതിർത്തിൽ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ യാത്ര സുഗമമാകും.
വാരണാസി–ബഹ്‌റൈച്ച് എക്സ്പ്രസ് (14213/14214), വാരണാസി സിറ്റി–ഗോരഖ്പൂർ എക്സ്പ്രസ് (15132/15131), ഗോണ്ട–ബഹ്‌റൈച്ച് ട്രെയിൻ സർവീസുകളായ 75109/75110, 75111/75112 എന്നീ ട്രെയിനുകളാണ് നേപ്പാൾഗഞ്ച് റോഡ് വരെ നീട്ടിയത്. വാരാണസി സിറ്റി - നേപാൾഗഞ്ച് റോഡ് സ്പെഷ്യൽ ട്രെയിൻ സർവീസും ഈ പാതയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള യാത്രാസൗകര്യവും അതിർത്തി പ്രദേശങ്ങളിലെ വികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.










0 comments