ad
Deshabhimani

സഞ്ജു വീണ്ടും ടീമിൽ; അഫ്​ഗാനെതിരെ ട്വന്റി 20 പരമ്പരയിൽ കളിക്കും

sanju samson

സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Sep 01, 2026, 06:31 PM | 1 min read

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ ജൂലൈയിൽ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ സഞ്ജു ടീമിലുണ്ടായിരുന്നില്ല.


ശ്രേയസ് അയ്യരാണ് ക്യാപ്റ്റൻ. തിലക് വർമ വൈസ് ക്യാപ്റ്റൻ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവർ ടീമിൽ തുടരും. ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, പരിക്കില്‍ നിന്നും മോചിതനാകാത്തതിനാൽ ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം പിടിക്കാന്‍ സാധിച്ചില്ല.





ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് സെപ്തംബർ 13 നും 17 നും ഇടയിൽ മൂന്ന് മത്സരങ്ങളും നടക്കുന്നത്.


ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ [ക്യാപ്റ്റൻ], അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ [വിക്കറ്റ് കീപ്പർ], ഇഷാൻ കിഷൻ [വിക്കറ്റ് കീപ്പർ], തിലക് വർമ്മ [വൈസ് ക്യാപ്റ്റൻ], ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home