കരുത്തുകാട്ടാൻ പിൻഗാമി; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ അണ്ടർ 17 ടീമിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ | Photo Credit: Instagram/CristianoRonaldojr
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ദേശീയ അണ്ടർ 17 ടീമിൽ ഇടംനേടി. വരാനിരിക്കുന്ന അണ്ടർ-7 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ഫിലിപ്പെ റാമോസ് പ്രഖ്യാപിച്ച 23 അംഗ ടീമിലാണ് പതിനാറുകാരനും ഉൾപ്പെട്ടത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിന്റെ മുന്നേറ്റതാരമാണ് 'ക്രിസ്റ്റ്യാനിഞ്ഞോ' എന്ന് പൊതുവെ അറിയപ്പെടുന്ന ഈ കാമാരതാരം.
കഴിഞ്ഞ വർഷം മെയ് മാസത്തിലെ അരങ്ങേറ്റത്തിന് ശേഷം ദേശീയ ടീമിന്റെ അണ്ടർ 15, അണ്ടർ 16 തലങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇരു വിഭാഗങ്ങളിലുമായി കളിച്ച 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും സ്വന്തമാക്കി. ഈ സീസണിൽ ക്ലബ്ബിനായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് താരം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.








0 comments