പ്രകാശ് രാജും അഭിജിത് ദീപ്കെയും കൊച്ചിയിലെത്തുന്നു

കൊച്ചി: ജനാധിപത്യ ഹത്യക്കെതിരെ ജന്തർമന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും സിജെപി നേതാവ് അഭിജിത് ദീപ്കെയും എഐഎസ്‌എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാങുമെത്തുന്നു. ‘ജന്തർ മന്തർ@ കൊച്ചി’ കൂട്ടായ്മയിൽ പങ്കെടുക്കാനാണ് മൂവരുമെത്തുന്നത്.
‘എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുക, സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമീഷനെ ഉറപ്പാക്കുക’ തുടങ്ങിയ മുദ്രാവാക്യമുയർത്തി ശനിയാഴ്ച വൈകുന്നേരം നാലിന് രാജേന്ദ്രമൈതാനിയിലാണ് പരിപാടി.
ഡൽഹിയിൽ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യമായാണ് രാജ്യവ്യാപകമായി ‘ജന്തർ മന്തർ' പ്രതിഷേധം അലയടിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും പോരാട്ടത്തിന്റെ ആവേശം ചോരാതെ നൂറുകണക്കിന് പേരാണ് പ്രതിഷേധ വേദിയിലേക്ക് ഒഴുകിയെത്തുന്നത്.









0 comments