Deshabhimani

വീണ്ടും മാറ്റം; ഈ ട്രെയിനുകൾക്ക് ഇനി പുതിയ നമ്പർ

train
വെബ് ഡെസ്ക്

Published on Nov 03, 2026, 07:37 PM | 1 min read

തിരുവനന്തപുരം : ജനശതാബ്ദിയടക്കമുള്ള ട്രെയിനുകളുടെ നമ്പരിൽ മാറ്റം. ജനശതാബ്ദിയുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതും മംഗളൂരു ഏരിയ ദക്ഷിണ പശ്ചിമ റെയിൽവേയിൽ (SWR) ലയിപ്പിക്കുന്നതിന്റെ ഭാഗമായി, SWRലെ മൈസൂരു ഡിവിഷനും ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനും തമ്മിലുള്ള അധികാരപരിധി മാറ്റവുമാണ് നമ്പർ പുനഃക്രമീകരണത്തിന് കാരണം. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർ ജനുവരി ഒന്നിന് ശേഷമുള്ള ബുക്കിങ്ങുകളിൽ നമ്പർ മാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ വ്യക്തമാക്കി.


നമ്പർ മാറുന്ന ട്രെയിനുകൾ (പഴയ നമ്പർ, ട്രെയിനിന്റെ പേര്, പുതിയ നമ്പർ എന്ന ക്രമത്തിൽ)


12075 - കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി - 16375

12076 - തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി - 16376

12081 - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി - 16379

12082 - തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി - 16380

22617 - തിരുപ്പതി - എസ്എംവിടി ബം​ഗളൂരു സൂപ്പർഫാസ്റ്റ് - 16627

22618 - എസ്എംവിടി ബം​ഗളൂരു - തിരുപ്പതി സൂപ്പർഫാസ്റ്റ് - 16628

22643 - എറണാകുളം ജങ്ഷൻ - പട്ന സൂപ്പർഫാസ്റ്റ് - 16359

22644 - പട്ന - എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് - 16360

12201 - ലോകമാന്യതിലക് ടെർമിനസ് - തിരു. നോർത്ത് ​ഗരീബ്‍രഥ് - 16371

12202 - തിരു. നോർത്ത് - ലോകമാന്യതിലക് ടെർമിനസ് ഗരീബ്‍രഥ് - 16372



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home