Deshabhimani

ഒരു വർഷം 54 ലക്ഷം; ഗവർണറുടെ ഫോർച്യൂണറിന് ദിവസവാടക 15000 രൂപ

om prakash mathur
വെബ് ഡെസ്ക്

Published on Nov 03, 2026, 07:49 PM | 1 min read

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ​ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഡൽഹി കേരള ഹൗസ് ഫോർച്യൂണർ വാടകയ്ക്കെടുത്തത് ദിവസം 15000 രൂപ നിരക്കില്‍. ഡൽഹി സന്ദർശനത്തിനെത്തുമ്പോൾ തനിക്ക് യാത്രയ്ക്കായി ഫോർച്യൂണർ വേണമെന്ന് ഗവർണർ റെസിഡന്റ് കമീഷണറെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേരള ഹൗസ് അധികൃതർ വാഹനം വാടകയ്‌ക്കെടുത്തത്.


ഒരു മാസത്തിൽ തന്നെ നിരവധി തവണ ​ഗവർണർക്ക് ഡൽഹി സന്ദർശനമുണ്ടാകാറുണ്ട്. ഇതോടെ ഫോർച്യൂണർ സ്ഥിരമായി കേരള ഹൗസിൽ തന്നെയുണ്ടാകും. ഇതോടെ മാസം 4.5 ലക്ഷ രൂപയാണ് വാടക ചിലവ്. ഒരു വർഷത്തേക്ക് 54 ലക്ഷം രൂപയും വരും. നിലവിൽ 34 മുതൽ 50 ലക്ഷം വരെയാണ് ഫോർച്യൂണറിന്റെ വില. തനിക്ക് ആറടി പൊക്കമുണ്ടെന്നും അതിനാൽ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ തന്നെ വേണമെന്നും ഗവർണർ ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിലെത്തുമ്പോൾ മുൻ ​ഗവർണറും മുഖ്യമന്ത്രിയുമെല്ലാം ഇന്നോവയാണ് ഉപയോ​ഗിച്ചിരുന്നത്.


ഉയരക്കൂടുതലിന്റെ പേരിൽ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കേരള ഹൗസിലെ കട്ടിൽ മാറ്റിയതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേരള ഹൗസിലെ കട്ടിൽ നീളം കുറഞ്ഞതാണെന്നു പറഞ്ഞ് സിക്കിം ഹൗസിൽ നിന്നും നീളമുള്ള കട്ടിൽ എത്തിക്കുകയായിരുന്നു. ലോക്ഭവനിലെ അടുക്കളയിൽ മാംസാഹാരങ്ങൾ പാകം ചെയ്യരുതെന്ന പരാമർശവും വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home