Deshabhimani

വെട്ടുകാട് തിരുനാൾ 13 മുതൽ

Vettucaud church
വെബ് ഡെസ്ക്

Published on Nov 03, 2026, 07:44 PM | 1 min read

തിരുവനന്തപുരം : ‌വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ 13 മുതൽ 22 വരെ നടക്കും. 13-ന് വൈകിട്ട് 4.30-ന് കൊടിയേറ്റം നടക്കും. ഒരുക്ക ധ്യാനം 9, 10, 11 തീയതികളിൽ വൈകിട്ട് ആറിന് നടക്കും. 22ന് വൈകുന്നേരം 5.30ന്‌ സമൂഹദിവ്യബലിയും തുടർന്ന് പ്രദക്ഷിണവും നടക്കും. 27ന് വൈകിട്ട്‌ കൊടിയിറക്കോടെ സമാപനമാകും.


തിരുനാളുമായി ബന്ധപ്പെട്ട് വെട്ടുകാട് മരിയൻ ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. നഗരങ്ങളിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കളുടെയും നിരോധിത പാൻമസാലകളുടെയും ഉപയോഗവും വിൽപ്പനയും പൂർണ്ണമായി തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഷാഡോ ടീമുകളെയും സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും നിയോ​ഗിച്ചു. കൂടുതൽ പാർക്കിങ് സ്ഥലങ്ങളും പള്ളിയുടെ സഹായത്തോടെ വീടുകളിൽ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.


ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക ഭക്ഷണശാലകളിലും സ്റ്റാളുകളിലും പരിശോധനകൾ കർശനമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമും ആംബുലൻസുകളുമുണ്ട്. രാത്രി 11ന് ശേഷം ബീച്ചിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആളുകൾ ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home