Deshabhimani

നിയന്ത്രണംവിട്ട കാർ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ വീണ് മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു

car kebab shop
വെബ് ഡെസ്ക്

Published on Nov 03, 2026, 07:53 PM | 1 min read

ബംഗളൂരു: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് കബാബ് കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ബന്നാർഘട്ടയ്ക്ക് സമീപമാണ് അപകടം. കാറിടിച്ചതിനെ തുടർന്ന് കടയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് തിളച്ച എണ്ണ തെറിച്ചുവീണതാണ് പൊള്ളലേൽക്കാൻ കാരണമായത്. ബസവരാജ്, മുനികൃഷ്ണ, മഞ്ജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒക്ടോബർ 28നാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകളിൽ ഇടിച്ച വാഹനം പിന്നാലെ കബാബ് കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ കടയിലെ ചൂടുള്ള എണ്ണ ആളുകളുടെ ദേഹത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.



അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചശേഷം കാർ കടയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


സംഭവത്തിൽ ബന്നാർഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home