Deshabhimani

എൻഐടി 
കലിക്കറ്റിൽ 
30 അപ്രന്റീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 07:22 PM | 1 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NIT Calicut) അപ്രന്റീസ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്‌മെന്റ് (CCESD) വഴിയാണ് തിരഞ്ഞെടുപ്പ്. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) വിഭാഗങ്ങളിലായി ആകെ 30 ഒഴിവുണ്ട്‌. ഒരു വർഷത്തെ താൽക്കാലിക പരിശീലനത്തിലേക്കാണ് നിയമനം. ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗത്തിൽ 19 ഒഴിവുണ്ട്‌. ജനറൽ അഡ്മിനിസ്ട്രേഷൻ–12, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്–4, നഴ്സിങ്-–2, ഹോട്ടൽ മാനേജ്‌മെന്റ്-–1 എന്നിങ്ങനെയാണ് ഒഴിവുകൾ. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് വിഭാഗത്തിൽ 11 ഒഴിവാണുള്ളത്‌. കമ്പ്യൂട്ടർ സയൻസ്–5, കൊമേഴ്സ്യൽ പ്രാക്ടീസ്-–2, ഇലക്ട്രോണിക്സ്-–1, ഇലക്ട്രിക്കൽ-–1, മെക്കാനിക്കൽ-–1, സിവിൽ–1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇവർക്ക് പ്രതിമാസം 12,500 രൂപയാണ് സ്റ്റൈപ്പൻഡ്. ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെയുള്ള റെഗുലർ ബിരുദമോ അല്ലെങ്കിൽ ഡിപ്ലോമയോ ആണ് യോഗ്യത. ജനറൽ വിഭാഗത്തിൽ ഗ്രാജുവേറ്റ് അപ്രന്റീസിന് പരമാവധി 28 ഉം ഡിപ്ലോമയ്ക്ക് 30 ഉം ആണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗാർഥികളെ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധന, എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. എൻഐടി കാലിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം ലിങ്ക് (forms.gle) വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നവംബർ അഞ്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home