ബീമാപള്ളി ഉറൂസ് 11 മുതൽ

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് നവംബർ 11 മുതൽ 21 വരെ. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. ബീമാപള്ളി ജമാഅത്തെ കോൺഫറൻസ് ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉറൂസ് നടക്കുന്ന എല്ലാ ദിവസവും പൊലീസ് പിക്കറ്റിംഗും നിരീക്ഷണവും ഉറപ്പാക്കാന്‍ കൂടുതൽ പൊലീസിനെയും വളണ്ടിയർമാരെയും ഡ്യൂട്ടിക്കായി വിന്യസിക്കാന്‍ തീരുമാനമായി.
കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. മെഡിക്കൽ ടീമും ആംബുലൻസ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാക്കും. ഹെൽത്ത് വിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് പരിശോധനകൾ ശക്തമാക്കും. കടലിൽ ഇറങ്ങുന്നത് അപകടകരമായതിനാൽ തീരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്‌സിന്റെ റെസ്ക്യൂ ടീമിനെയും തീയണയ്ക്കാനുള്ള സജ്ജീകരണങ്ങളെയും സ്ഥലത്ത് വിന്യസിക്കാൻ തീരുമാനമായി.









0 comments