എൻഎച്ച്‌എമ്മിൽ 49 ഒഴിവ്

ആരോഗ്യകേരളം നാഷണൽ ഹെൽത്ത് മിഷന്റെ (NHM) തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് പ്രോഗ്രാം മോണിറ്ററിങ് ആൻഡ് സപ്പോർട്ട് യൂണിറ്റിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (7), ലാബ് ടെക്നീഷ്യൻ (4), ഡിസ്ട്രിക്ട് അക്കൗണ്ട്സ് മാനേജർ (2), ജൂനിയർ കൺസൾട്ടന്റ് എം ആൻഡ് ഇ (2) എന്നിവയും സ്റ്റേറ്റ് അക്കൗണ്ട്സ് മാനേജർ, സ്റ്റേറ്റ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ എന്നിവയിലും മറ്റ് 31 തസ്തികകളിലും ഓരോ ഒഴിവ് വീതവുമുണ്ട്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ കേരളത്തിലെ ഏത് ജില്ലയിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. അപേക്ഷകർക്ക് ഇംഗ്ലീഷിലും മലയാളത്തിലും മികച്ച എഴുത്തുശേഷിയും ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം. തസ്തികകൾക്ക് അനുസരിച്ച് പ്ലസ് ടു/ഡിഎംഎൽടി, ഏതെങ്കിലും വിഷയത്തിൽ ബിരുദം + ഡിസിഎ, ബികോം, എംകോം, ബിഇ/ബിടെക്, എംബിഎ (MBA Finance/HR), എംഎസ്ഡബ്ല്യു, എംഎസ്‌സി (മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്), എംബിബിഎസ് (MBBS/MD) എന്നിവയും തസ്തികയ്ക്ക് അനുയോജ്യമായ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി: 40. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, നേരിട്ടുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ സ്കിൽ ടെസ്റ്റും നടത്തും. അഭിമുഖത്തിനായുള്ള അറിയിപ്പ് ഉദ്യോഗാർഥികൾക്ക് ഇമെയിൽ വഴി അയക്കും. 250 രൂപയാണ് അപേക്ഷാ ഫീസ്. ഈ തുക തിരുവനന്തപുരം എംജി റോഡ് ഐസിഐസിഐ (ICICI) ബാങ്കിലെ 'State Programme Manager (Admn & Training)' എന്ന പേരിലുള്ള 626201086917 (IFSC Code: ICIC0006262) എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ട് നിക്ഷേപിക്കണം. തുക അടച്ച രസീത് ഓൺലൈൻ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം (ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കില്ല). www.arogyakeralam.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ ഏഴ്. ഓൺലൈൻ അപേക്ഷയ്ക്ക് ശേഷം അപേക്ഷയുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും ഫീസ് അടച്ച രസീതിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ സിംഗിൾ പിഡിഎഫ് (Single PDF) ഫയലാക്കി [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.









0 comments