print edition സ്‌പെയ്‌ൻ x ഓസ്‌ട്രിയ ഇന്ന് രാത്രി 12.30ന്; പടരാൻ സ്‌പെയ്‌ൻ

സ്‌പാനിഷ് താരങ്ങളായ ലമീൻ യമാലും (ഇടത്ത്) നിക്കോ വില്യംസും യെറെമി പിനോയും പരിശീലനത്തിൽ
ലൊസ് ആഞ്ചലസ്: ലോകകപ്പിൽ തോൽവിയറിയാതെ കുതിക്കുന്ന സ്‌പെയ്‌നിന് ഓസ്‌ട്രിയയുടെ വെല്ലുവിളി. 28 വർഷത്തിന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഓസ്‌ട്രിയ ചരിത്രനേട്ടമാണ് ലക്ഷ്യമിടുന്നത്. പ്രീ ക്വാർട്ടർ ബർത്ത് തേടി ഇന്ന് രാത്രി 12.30ന് ഇരുവരും ഏറ്റുമുട്ടും.
പരിക്കിന്റെ പിടിയിലായിരുന്ന നിക്കോ വില്യംസ് സ്‌പെയ്‌നിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തും. ലമീൻ യമാലിനൊപ്പം വില്യംസും അണിനിരക്കുന്നത് യൂറോ ചാന്പ്യൻമാരുടെ ആക്രമണത്തിന് മൂർച്ച കൂട്ടും. മുന്നേറ്റത്തിൽ ഒയർസബാലും മിന്നും ഫോമിലാണ്. മൂന്ന് കളിയിൽ അഞ്ച് ഗോൾ നേടിയപ്പോൾ ഒരു ഗോളും വഴങ്ങിയില്ല.
ഗ്രൂപ്പ് ‘ജെ’യിൽ അർജന്റീനയ്‌ക്ക് പുറകിൽ രണ്ടാമതായാണ് ഓസ്‌ട്രിയ നോക്കൗട്ടിലേക്ക് കടന്നത്. മാർസെൽ സബിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള മധ്യനിരയാണ് കരുത്ത്. ക്യാപ്‌റ്റൻ ഡേവിഡ് അലാബ നയിക്കുന്ന പ്രതിരോധനിര അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. മൂന്ന് കളിയിൽ ആറ് ഗോൾ വഴങ്ങി.











0 comments