ജില്ലാ മാർച്ച് വിജയിപ്പിക്കുക-: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ട്രഷറർ ടി എം ഹാജറ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ആറിന് സംഘടിപ്പിക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. ആലപ്പുഴ ജെൻഡർ പാർക്ക് ഹാളിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ ടി എം ഹാജറ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. സെക്രട്ടറി ബൈജു പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സിലീഷ്, എഫ് റഷീദാകുഞ്ഞ് എന്നിവർ സംസാരിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെ അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.











0 comments