ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറി

നാടെങ്ങും ജനരോഷാഗ്നി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന വിബി-ജിറാം ജി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍കെടിയു നേതൃത്വത്തിൽ 
പഴവീട് പോസ്‍റ്റ് ഓഫീസിന്  മുന്നില്‍ സംഘടിപ്പിച്ച മാർച്ചും ധർണയും മുതിർന്ന നേതാവ് ഡി ലക്ഷ്മണൻ ഉദ്ഘാടനംചെയ്യുന്നു

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന വിബി-ജിറാം ജി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍കെടിയു നേതൃത്വത്തിൽ 
പഴവീട് പോസ്‍റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച മാർച്ചും ധർണയും മുതിർന്ന നേതാവ് ഡി ലക്ഷ്മണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 02:14 AM | 1 min read

ആലപ്പുഴ

രാജ്യമൊട്ടാകെ കോടിക്കണക്കിന്‌ ദരിദ്ര ഗ്രാമീണരുടെ ആശ്രയമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കർഷകത്തൊഴിലാളി പ്രതിഷേധം ഇരന്പി. വിബിജിആർഎഎംജി പദ്ധതി നിലവിൽവന്ന ജൂലൈ ഒന്നിന്‌ കർഷക തൊഴിലാളി യൂണിയൻ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളിൽ കെഎസ്‌കെടിയു കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലേക്ക്‌ മാർച്ചും ധർണയും നടത്തി. തൊഴിൽദിനങ്ങൾ ഇല്ലാതാക്കിയും ആവശ്യമായ തുക വകയിരുത്താതെയും പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട നൂറുകണക്കിന്‌ ജനങ്ങളാണ്‌ ഓരോ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടിയിൽ അണിനിരന്നത്‌. അരൂരിൽ എൻ പി ഷിബു, ചേർത്തലയിൽ കെ പ്രസാദ്‌, കഞ്ഞിക്കുഴയിൽ ആർ നാസർ, മാരാരിക്കുളത്ത്‌ കെ ആർ ഭഗീരഥൻ, ആലപ്പുഴയിൽ ഡി ലക്ഷ്‌മണൻ, അന്പലപ്പുഴയിൽ പി രഘുനാഥ്‌, തകഴിയിൽ കെ എസ്‌ അനിൽകുമാർ, കുട്ടനാട്ടിൽ എ ഡി കുഞ്ഞച്ചൻ, ഹരിപ്പാട്ട്‌ എം സത്യപാലൻ, കാർത്തികപ്പള്ളിയിൽ എസ്‌ പവനനാഥൻ, കായംകുളത്ത്‌ സി പ്രസാദ്‌, മാന്നാറിൽ കെ കെ ഷാജു, ചെങ്ങന്നൂരിൽ എം എച്ച്‌ റഷീദ്‌, മാവേലിക്കരയിൽ കെ രാഘവൻ, ചാരുമൂട്ടിൽ ജി ഹരിശങ്കർ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. സമരം വിജയിപ്പിച്ച മുഴുവൻ പേരെയും കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവനും സെക്രട്ടറി എം സത്യപാലനും അഭിവാദ്യംചെയ്‌തു. പഴവീട് ജോസ് മാത്യു അധ്യക്ഷനായി. വി കെ രവീന്ദ്രൻ സംസാരിച്ചു. ഏരിയ സെകട്ടറി ബീന രമേശൻ സ്വാഗതവും സി വിജയപ്പൻ നന്ദിയും പറഞ്ഞു. മാരാരിക്കുളം കലവൂരിൽ ബി ജിജിമോൻ അധ്യക്ഷനായി. ജി രാജീവ്‌, ആർ റിയാസ്, പി ഡി ശ്രീദേവി, എൻ പി സ്നേഹജൻ, പി പി സംഗീത, കെ കാർത്തികേയൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ അമ്പലപ്പുഴയിൽ കെ കൃഷ്‌ണമ്മ അധ്യക്ഷയായി. എ ഓമനക്കുട്ടൻ, കെ പി സത്യകീർത്തി, സിന്ധു അനിരുദ്ധൻ, പ്രശാന്ത് എസ് കുട്ടി, എ അജയകുമാർ, ബി ശ്രീകുമാർ, ജെ ജയകുമാർ, പ്രജിത്ത് കാരിക്കൽ, കെ ശിവൻ, എസ് ഗീത, സ്‌മിത എന്നിവർ സംസാരിച്ചു. വൈ പ്രദീപ് സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home