ad
Deshabhimani

ഓഡിറ്റ്‌ റിപ്പോർട്ട്‌

യുഡിഎഫ്‌ കാലത്ത്‌ പദ്ധതികൾ മുടങ്ങുന്നു

kochi corportation
വെബ് ഡെസ്ക്

Published on Jul 02, 2026, 03:11 AM | 1 min read

കൊച്ചി


കോർപറേഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിൽ യുഡിഎഫ്‌ ഭരണസമിതികാലയളവിലെ വീഴ്‌ചകൾ വ്യക്തമാക്കി ഓഡിറ്റ്‌ റിപ്പോർട്ട്‌. എൽഡിഎഫ്‌ ഭണസമിതിയുടെ കാലത്തെ 2023–24 ഓഡിറ്റ്‌ റിപ്പോർട്ട്‌, ക‍ൗൺസിൽ പരിഗണിച്ചപ്പോഴാണ്‌ അതിന്‌ മുന്പുണ്ടായിരുന്ന യുഡിഎഫ്‌ കാലത്തെ കെടുകാര്യസ്ഥത വ്യക്തമായത്‌.


2019–20 മുതൽ 2022–23വരെയുള്ള കാലയളവിൽ ജില്ല ആസൂത്രണ സമിതി അംഗീകാരം ലഭിച്ചതും ഇതിൽ നടപ്പാക്കിയതുമായ പദ്ധതികളുടെ വിവരണമാണ്‌ റിപ്പോർട്ടിലുണ്ടായത്‌. ഇതിൽ ഏറ്റവും കൂടുതൽ പദ്ധതികൾ നടപ്പാകാതെപോയത്‌ യുഡിഎഫ്‌ ഭരണസമിതി കാലത്താണ്‌. യുഡിഎഫ്‌ ഭരണ നേതൃത്വത്തിലുണ്ടായിരുന്ന 2019–20 വർഷത്തിൽ 1541 പദ്ധതികൾക്ക്‌ അംഗീകാരം ലഭിച്ചതിൽ 373 പദ്ധതികളാണ്‌ നടപ്പാക്കിയതെന്ന്‌ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത്ത്‌ പറഞ്ഞു.


സ്‌പിൽ ഓവർ 312. ആകെ 856 പദ്ധതികൾ നടപ്പാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി. ഓഡിറ്റ്‌ പരാമർശങ്ങൾക്ക്‌ കൃത്യമായ മറുപടി ഉടൻ നൽകണമെന്നും റിപ്പോർട്ട്‌ നൽകണമെന്നും മേയർ വി കെ മിനിമോൾ ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചിട്ടുണ്ട്‌.


കുടിവെള്ളം 
മലിനമാകുന്നുവെന്ന്‌ മേയർ


​കാനകളിൽ സെപ്‌റ്റേജ്‌ വേസ്‌റ്റ്‌ (ശുചിമുറിമാലിന്യം) വരുന്നുവെന്നും കുടിവെള്ളം മലിനമാകുന്നുവെന്നും മേയർ വി കെ മിനിമോൾ. ബുധനാഴ്‌ച ചേർന്ന പ്രത്യേക ക‍ൗൺസിൽ യോഗത്തിലായിരുന്നു മേയറുടെ പരാമർശം. സിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ വിഷയവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നിത്‌. സിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ പദ്ധതികൾ നടപ്പാക്കണമെന്നും ഒന്നിച്ച്‌ നിൽക്കണമെന്നും മേയർ അഭ്യർഥിച്ചു.

മാലിന്യസംസ്‌കരണത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും യുഡിഎഫ്‌ ഭരണസമിതിയുടെ വീഴ്‌ച സമ്മതിക്കുന്നതാണ്‌ മേയറുടെ പരാമർശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home