തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക
അലയടിച്ചു തൊഴിലാളി പ്രതിഷേധം

കെഎസ്-കെടിയു കോതമംഗലം ഏരിയ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെ കർഷകത്തൊഴിലാളി പ്രതിഷേധം അലയടിച്ചു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിബിജി ആർഎഎംജി പദ്ധതി പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കെഎസ്‌കെടിയു ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരങ്ങൾ പങ്കെടുത്തു.
കോലഞ്ചേരി ബിഎസ്എൻഎൽ ഓഫീസിനുമുന്നിലെ പ്രതിഷേധം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ബി ജയൻ അധ്യക്ഷനായി. കോതമംഗലത്ത് ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനംചെയ്തു. എ വി ജോർജ് അധ്യക്ഷനായി. പറവൂരിൽ ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനംചെയ്തു. എൻ എസ് മനോജ് അധ്യക്ഷനായി. മൂവാറ്റുപുഴയിൽ ജില്ലാ ട്രഷറർ എൻ എസ് സജീവൻ ഉദ്ഘാടനംചെയ്തു. ടി എൻ മോഹനൻ അധ്യക്ഷനായി. പെരുന്പാവൂരിൽ കേന്ദ്രകമ്മിറ്റിയംഗം ജിഷ ശ്യാം ഉദ്ഘാടനംചെയ്തു. എം കെ ബാലൻ അധ്യക്ഷനായി.
കവളങ്ങാട് ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഐ ശശി ഉദ്ഘാടനംചെയ്തു. പി കെ മുഹമ്മദ് അധ്യക്ഷനായി. അങ്കമാലിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി റജീഷ് ഉദ്ഘാടനംചെയ്‌തു. പി യു ജോമോൻ അധ്യക്ഷനായി. പള്ളുരുത്തിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഷൈല ഉദ്ഘാടനംചെയ്തു. വി കെ വിനയൻ അധ്യക്ഷനായി. വൈപ്പിനിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ ഉദ്‌ഘാടനംചെയ്തു. പി വി ബാബു അധ്യക്ഷനായി.
ആലുവയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി അശോകൻ ഉദ്ഘാടനംചെയ്തു. സുധീർ മീന്ത്രയ്ക്കൽ അധ്യക്ഷനായി. കുത്താട്ടുകുളത്ത് സംസ്ഥാന കമ്മിറ്റിയംഗം വി എം ശശി ഉദ്ഘാടനംചെയ്തു. എ പി സുഭാഷ് അധ്യക്ഷനായി. കളമശേരിയിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്തു. കെ ഇന്ദിര അധ്യക്ഷയായി. തൃക്കാക്കരയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനംചെയ്തു. സി കെ ശശി അധ്യക്ഷനായി.
കൊച്ചിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എ കെ അനൂപ് കുമാർ അധ്യക്ഷനായി. തൃപ്പൂണിത്തുറയിൽ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് ഉദ്ഘാടനംചെയ്തു. മിനി അജിത്ത് അധ്യക്ഷയായി. എറണാകുളത്ത് മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്ഘാടനംചെയ്തു. ടി കെ വിജയൻ അധ്യക്ഷനായി.










0 comments